പോസ്റ്റുകള്‍

ഓഗസ്റ്റ്, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കേരളത്തിനൊപ്പം.....

പഞ്ചാബ് അമൃത് സറിലെ (കൊച്ചിയില്‍നിന്നും 3000 കി.മീ. )സുവര്‍ണ ക്ഷേത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന SGPC - യുടെ നേതൃത്വത്തില്‍ കേരളത്തി ലെത്തിയത് ആവശ്യമായ വസ്തുക്കള്‍ , മരുന്നുകള്‍.......തുടങ്ങി 10 ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന 35 സന്നദ്ധപ്രവര്‍ത്തകര്‍............ ഇനിയും വരാനിരിക്കുന്നത് 2 ട്രക്കുകള്‍.......... മഹാരാഷ്ട്രയിലെ സ്വര്‍ണ്ണപ്പണിക്കാരായ 250 കുടുംബങ്ങളുടെ കൂട്ടായ്മയില്‍ കേരളത്തിനു നല്‍കിയത്  435 ഭക്ഷ്യകിറ്റുകള്‍ ....................... സേവനത്തിന് മഹാരാഷ്ട്രയില്‍നിന്നും 100 ഡോക്ടര്‍മാര്‍............ രാജസ്ഥാനില്‍നിന്ന് ഒരു വാഹനത്തില്‍ നിറയെ ഭക്ഷ്യവസ്തുക്കളുമായി 5 ദിവസം യാത്ര ചെയ്ത് 6 അംഗസംഘം വയനാട്ടില്‍.... യാത്ര നയിച്ചത് ഒരു കാല്‍ നഷ്ടപ്പെട്ട പ്രകാശ് ശര്‍മ്മ ............ ക്ഷേത്രങ്ങളും വീടുകളും ശുചീകരിക്കുന്നതില്‍ സജീവമായി പങ്കെടുത്ത് മലപ്പുറത്ത് താമസമാക്കിയ ബംഗാള്‍ സ്വദേശി റഫീക്ക് ............... കേരളത്തിനുവേണ്ടി ഫണ്ട് സ്വരൂപിക്കാന്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സാംസ്കാരികചടങ്ങില്‍ പ്രോട്ടോകോള

നല്ലോണം

        പതിവുപോലെ ആര്‍പ്പുവിളികളോ , ആരവങ്ങളോ ഒന്നും കേട്ടില്ല.....രാവിലെ പത്രമെടുത്ത് നോക്കിയപ്പോഴാണ് ഒാര്‍മ്മവന്നത് ......ഇന്ന് ഒാണമാണ്... അടുക്കളയിലും പാത്രങ്ങളുടെ ബഹളം കുറവായിരുന്നു.             എന്തായാലും ടി.വി. ഒാണ്‍ ചെയ്യാന്‍ തീരുമാനിച്ചു.പതിവുകളെല്ലാം തെറ്റിച്ചു കൊണ്ട് ചാനലുകാരും ഞെട്ടിച്ചുകളഞ്ഞു. സിനിമാതാരങ്ങളുടെ റിലീസ് ചിത്രങ്ങളുടെ വിശേഷങ്ങളും സ്ഥിരം പാട്ടും കളികളും വിശേഷദിവസങ്ങളില്‍ മാത്രം കണ്ടുവരുന്ന താരങ്ങളുടെ , പായസം വയ്ക്കലുമെല്ലാ മാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കണക്കു കൂട്ടലുകള്‍ തെറ്റിപോയി.പൊതുവെ ആഘോഷങ്ങള്‍ കുറവായിരുന്നു.                                    സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കരുതലിന്‍റെയും നല്ല പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചുകൊണ്ടാണ് മഹാപ്രളയം കടന്നുപോയതെന്ന് ഒാര്‍ത്തപ്പോള്‍ സന്തോഷം തോന്നി.ചാനലുകളില്‍ കാണാറുള്ള താരങ്ങളെല്ലാം മറ്റു പലര്‍ക്കും താങ്ങും തണലുമാകാനുള്ള തിരയ്ക്കിലാണെന്നറി ഞ്ഞപ്പോള്‍ ചമ്മിപോയി.           ഒാണവിപണിയില്‍നിന്നുള്ള ലാഭം പ്രതീക്ഷിച്ച് പച്ചക്കറി കൃഷി ചെയ്ത തമിഴ്നാട്ടിലെ കര്‍ഷകര്‍ കേരളത്തിലെ അവസ്

വാലന്‍റെെന്‍സ് ഡേ....

       അന്നൊരു വാലന്‍റെെന്‍സ് ദിനം. ഭാര്യ സ്കൂൾടീച്ചറായതുകൊണ്ട്ശനിയാഴ്ചകളിൽ അവൾക്ക് അവധിയാണ്.എന്നാലും എനിക്ക് ബാങ്കിൽ പോകാൻ ഉള്ളതുകൊണ്ട് നേരത്തെ എഴുന്നേറ്റ് എല്ലാം റെഡിയാക്കി തരാറാണ്പതിവ്.ഇന്ന്എന്തുപറ്റിയെന്നറിയില്ല.ഇന്നലെ വീട്ടിലെ കാര്യങ്ങളും സ്കൂളിലെ കുട്ടികളുടെ പേപ്പർ നോക്കലും എല്ലാം കഴിഞ്ഞ് കിടന്നപ്പോൾ വൈകി.ഏഴ്മണി യായിട്ടും എണീക്കാതിരുന്നപ്പോഴും വിളിയ്ക്കാന്‍  തോന്നിയില്ല.ഉറങ്ങിക്കോട്ടെ യെന്ന് കരുതി .                   നേരത്തെ പ്ലാൻ ചെയ്ത പോലെ ഞാൻ അടുക്കളയിൽ കയറി രണ്ടു പേർക്കും കാപ്പിയുണ്ടാക്കി .കാപ്പിയുണ്ടാക്കി മുറിയിൽ ചെന്നപ്പോൾ അവൾ നല്ല ഉറക്ക മായിരുന്നു . അടുത്ത് ചെന്ന് വിളിച്ചപ്പോൾ കണ്ണുംതുറിച്ചു അവൾ ഞെട്ടിയെഴുന്നേറ്റു .          ''അയ്യോ ...ഇന്ന് ബാങ്കിൽ പോണ്ടേ? ഞാനൊറങ്ങിപ്പോയി. ഒന്ന് കുളിച്ചു വരുമ്പോഴേക്കും ഞാൻ എല്ലാം റെഡിയാക്കി തരാം....''.അവളുടെ വെപ്രാളം കണ്ടപ്പോള്‍ ഞാൻ പറഞ്ഞു .        ''നീ ടെൻഷനടിക്കണ്ട...കാപ്പികുടിക്ക്...'' അവള് അത്ഭുതത്തോടെ എന്നെ നോക്കി.       പിന്നെ വീട്ടിലെ ഓരോ ജോലികളും ഞാൻ തന്നെ ചെയ്തു.വീടു വൃത്തിയാക്കി..

താമസം തുടങ്ങിയപ്പോ.......

                   അവിവാഹിതയായ പെണ്‍കുട്ടി  സ്വന്തമായൊരു  വീടുവാങ്ങി  താമസം  തുടങ്ങിയപോലെയായിരുന്നു  Watsapp -ല്‍ കേറിയപ്പോ........... നേരിട്ടറിയുന്ന ഒരുപാടു  പേരുമായുള്ള   നല്ല സൗഹൃദങ്ങള്‍......... സുന്ദരമായ സ്വന്തം മുഖം വിവിധ പോസുകളില്‍ കഴുത്തില്‍ തൂക്കിനടക്കാനും  ഇഷ്ടമുള്ളതിനെയെല്ലാം ഒപ്പംകൂട്ടാനും....... യോജിയ്ക്കാന്‍ കഴിയാത്ത എന്തിനേയും  കണ്ണുംപൂട്ടി  വിമര്‍ശിച്ച് Status ഇടാനും സമൂഹം (Watsapp) സ്വാതന്ത്ര്യം തന്നതുപോലെ...........    Facebook-ല്‍  കേറിയപ്പോഴാണെങ്കിലോ... കെട്ടികൊണ്ടുവന്ന വീടുപോലെ....മുഖം നേരാവണ്ണംപുറത്തുകാണിയ്ക്കാന്‍പോലും  പേടി...നാളെ ഇതിന്‍റെ പേരില്‍ എന്തു പൊല്ലാപ്പാ വരാന്നറിയില്ലല്ലോ........ ഇഷ്ടങ്ങളറിയിക്കാനും,അഭിപ്രായങ്ങളറിയിക്കാനും ,പങ്കുവയ്ക്കാനുമെല്ലാം തോന്നിപ്പിയ് ക്കാത്ത ഒരു തരം പേടി... എതിര്‍ക്കാന്‍  തോന്നുമെങ്കിലും പെണ്ണിന്‍റെ  നിലനില്‍പ്പിന്‍റെ വേരുകള്‍ ഉറയ്ക്കാത്തതുകൊണ്ടും , ചവിട്ടി  നില്‍ക്കുന്ന മണ്ണിന് ബലം പോരാത്തതു  കൊണ്ടും എല്ലാം കേട്ടു നില്‍ക്കേണ്ട അവസ്ഥ.................

ഒരു എ - ക്ളാസ് ശവം

  നിശബ്ദത പാലിക്കുക എന്ന വാക്യത്തിന്‍റെ അഭാവം മൂലമാകാം മോര്‍ച്ചറിയില്‍ ബഹളം കൂടിവന്നു.ഉറക്കെ ചിരിച്ചും ,അലറിവിളിച്ചും ചിലര്‍ സമയത്തെ കൊന്നപ്പോള്‍ മറ്റു ചിലര്‍ തന്നില്‍നിന്നും വേര്‍പ്പെട്ട ശരീരഭാഗങ്ങളെ ചോരയുടെ കൂട്ടുപിടിച്ച് പരതികൊണ്ടും , എപ്പോഴോ ഊതിവിട്ട വായുവിനെ മറവിയ്ക്ക് സമ്മാനിച്ച് ഒരു നീണ്ട ശ്വാസോച്ഛ്വാസത്തിന് മുതിര്‍ന്നും ചിലര്‍ മാതൃകയായി.         കുട്ടികളാകട്ടെ ശരീരത്തിനേറ്റ കൊടിയ മര്‍ദ്ദനത്തിനിടയിടയിലും തങ്ങളുടെ കുഞ്ഞു- വിരലുകള്‍ ആ മിനുസ്സമുള്ള തറയില്‍ വിടര്‍ - ത്തിവച്ച് ഒന്നു കരയുകയോ പരാതിപറയു - കയോ ചെയ്യാതെ ബാല്യത്തില്‍ തങ്ങളില്‍ നിഷിപ്തമായ കര്‍മ്മത്തെ പൂര്‍ണ്ണസംതൃ - പ്തിയോടെ ചെയ്തുകൊണ്ടിരുന്നു.എണ്ണി തികയ്ക്കാന്‍ വിരലുകള്‍ ഇല്ലാത്തവരോ മാറിയിരുന്ന് വിശ്രമിച്ചു.ചുവന്ന റോസാ - പ്പൂവില്‍നിന്നും തേന്‍ നുകരാനെത്തുന്ന വണ്ടിനെപ്പോലെ ശരീരത്തിലെ ഉണങ്ങാത്ത മുറിപ്പാടിനെ വെറിയോടെ ഈച്ചകള്‍ പൊതിഞ്ഞു.            മെല്ലെ മോര്‍ച്ചറിയുടെ വാതില്‍ തുറന്ന് ഒരാള്‍ സ്ട്രെക്ച്ചര്‍ തള്ളികൊണ്ടുവന്നു. ശവങ്ങള്‍ നിശബ്ദരായി.അയാള്‍ പോയ ശേഷം പുതിയ അംഗത്തിന്‍റെ ചരി
 '' നേട്ടങ്ങളുടെ കണക്കെടുക്കാന്‍ തുടങ്ങിയപ്പോള്‍ നഷ്ടങ്ങളായിരുന്നു പലതും......രണ്ടാമതൊരിയ്ക്കലും ഉണ്ടാകാനിടയില്ലാത്ത അമ്മ , അച്ഛന്‍ , സഹോദരങ്ങള്‍ .................അങ്ങനെ മനസ്സിനുപിടിച്ച പലതും..........''
      ഒരിയ്ക്കല്‍കൂടി ഞങ്ങള്‍ക്കൊരുമിച്ച് ആ പഴയ സ്ക്കൂള്‍വരാന്തയിലേക്ക് കയറി- ചെല്ലണം.ഒരിയ്ക്കല്‍ ചവിട്ടി മെതിച്ച ആ ചരല്‍കല്ലുകളെ നോവിയ്ക്കാതെ മുന്നോട്ടു- നടക്കണം.കാല്‍മുട്ടുകളെ വിറപ്പിച്ച , ഹൃദയമിടിപ്പിന്‍റെ വേഗത കൂട്ടിയ ആ സ്കൂള്‍ സ്റ്റേജിനെയും ,മെെക്കയെയും ,കൊടിമരത്തേയുംനോക്കി 'ഇന്നെനിക്കു നിങ്ങളെ ഭയമില്ല ' എന്നുറക്കെ വിളിച്ചുപറയണം.മനംമടുപ്പിക്കുന്ന ഗന്ധം  വമിക്കുന്ന വേസ്റ്റ്കുഴിയ്ക്കരികിലൂടെ തലകുനിച്ച് മൂക്കുപൊത്തിനടക്കണം. ഒരുകാലത്ത് മധുരം വിളമ്പി മനസ്സുനിറച്ച തേന്‍മാവിന്‍റെ ഉയരം ഞങ്ങളുടെ ഉയരവുമായി ഒത്തുനോക്കി ചമ്മിയ ചിരിയുമായി നടന്നുനീങ്ങണം.പണ്ട് അലസമായി കാറ്റില്‍ പറത്തിയ ആ മിഠായികവറുകളെ നനഞ്ഞ മണ്ണില്‍ ആര്‍ത്തിയോടെ തിരയണം.ഞങ്ങളുടെ സ്വര്‍ഗവും ,നരകവുമായിരുന്ന ക്ളാസ്മുറിയിലേയ്ക്ക് അഭിമാനത്തോടെ കയറിചെല്ലണം.      ബഞ്ചുകളെയും,ഡസ്കുകളെയുംനോക്കി 'നീയൊന്നും ഇതുവരേം ജയിച്ചുപോയില്ലേടാ' എന്നു പുച്ഛത്തോടെ ചോദിക്കണം.ചൂരല്‍വടികള്‍ ഉള്ളംകയ്യിനെ ചുംബിക്കുമ്പോള്‍ ഉയരുന്ന നിശബ്ദ നിലവിളികളോര്‍ത്ത് സഹതപിക്കണം. ഒാര്‍മ്മകള്‍ പുതുക്കാനായി ക്ളാസ്മുറിയിലെ
പേടിക്കേണ്ട....... മൗനം കല്‍പ്പിച്ച്  നമ്മള്‍ കുടിയിരുത്തിയ ദെെവങ്ങള്‍ മറഞ്ഞിരിക്കയാണ്.......... ജാതിമതവര്‍ഗഭേദങ്ങള്‍ക്കുമപ്പുറം മനുഷ്യന്‍ മനുഷ്യന് തണലാകുന്ന കാഴ്ചകണ്ടുകൊണ്ട് എവിടെയോ................
ഒരു ആരാധനാലയങ്ങളിലും കുടിയിരുത്താത്തതുകൊണ്ടാകാം..... ഒരു വെള്ളപ്പൊക്കത്തിലും മുങ്ങിപോകാതെ ഈ ദെെവങ്ങള്‍ രക്ഷക്കെത്തിയത്.......                                                                                                                  

ഒാപ്പറേഷന്‍ കരുണ

200 പേരടങ്ങിയ ദേശീയ ദുരന്തനിവാരണസേന സംസ്ഥാനത്ത്............ കരസേനയുടെ മദ്രാസ് റെജിമെന്‍റില്‍നിന്നും 150 പേര്‍.......... കണ്ണൂര്‍ ഡി.എസ്.സി. യില്‍നിന്ന് 120 പേര്‍...... വ്യോമസേന ഇതുവരെയും രക്ഷിച്ചത് 15000  ത്തിലേറേ ജീവനുകള്‍........ ചെറുതും വലുതുമായ 23  ഹെലികോപ്റ്ററുകള്‍...................... ഹെലികോപ്റ്ററില്‍ രക്ഷിച്ചവരെ കരക്കെത്തിക്കാന്‍ എെ.എന്‍.എസ് ഗരുഡ്... കോസ്റ്റ് ഗാര്‍ഡിന്‍റെ 2 ജെമിനി ടീം 2 കപ്പലുകളിലായി കൊച്ചിയിലേക്ക്............... രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് 200 ലെെഫ്ബോയിയും 250 ലെെഫ്ജാക്കറ്റ്സും... ഭക്ഷണസാധനങ്ങളുടെ വന്‍ശേഖരം എയര്‍ഫോഴ്സ് അന്‍റ്നോവ് 32 വിമാനത്തിലെത്തിച്ച് 32 പേരടങ്ങുന്ന സംഘം 15 ടണ്‍ ദുരിതാശ്വാസ ഉപകരണങ്ങളും , സാധനങ്ങളുമായി 20 പേര്‍ വീതമടങ്ങുന്ന 40  ദുരന്തനിവാരണസംഘം കേരളത്തിലേക്ക്.............. ആവശ്യമെങ്കില്‍ താല്‍കാലിക പാലവും , റോഡും നിര്‍മ്മിക്കാനാവശ്യമായ ഉപകരണങ്ങള്‍ , ബോട്ട് , ബാര്‍ജുകള്‍ അടങ്ങിയ കൂറ്റന്‍ വിമാന മിലിറ്ററി എഞ്ചിനീയറിങ് ഫോഴ്സുമായി 90 പേരടങ്ങുന്ന സംഘം സംസ്ഥാനത്ത്.......... 50 പേരടങ്ങുന്ന ഇ.ടി.എഫ് സംഘം........
'' അന്ന് .......    രാേമങ്ങള്‍ പിഴുതെറിഞ്ഞ്    മാറുതുരന്ന് ചോരയൂറ്റിയപ്പോള്‍    ഒാര്‍ത്തില്ല...........! അവളിങ്ങനെ    ആര്‍ത്തലച്ചുകരഞ്ഞുതീര്‍ക്കുമെന്ന്..''
 അവനെ കൊന്നുകളഞ്ഞല്ലേ.......!  എന്തിനായിരുന്നു.....??  വിശന്നുവലഞ്ഞ അവന്‍  ആഹാരം മോഷ്ടിച്ചു.  പിന്നെ,  പിഴയടയ്ക്കാനോ,  വിമാനത്തില്‍കേറി നാടുവിടാനോ  ഉള്ള പണം  അവന്‍റെ പക്കലുണ്ടായിരുന്നില്ല...  പോരാത്തതിന് അവനാണേല്‍  കറുത്തിട്ടും...............

അവനും അവളും..അങ്ങനെ അവരും..

''തിരുത്തലുകളേറെ ആവശ്യമുള്ളതും    അവര്‍ക്കുതന്നെ.........   അവനില്‍നിന്നും അവളിലേയ്ക്കും......   അവളില്‍നിന്നും അവനിലേയ്ക്കും..... ''
 വെറുതെ   നടക്കാനിറങ്ങിയതാണോ...  എങ്കില്‍ ഈ ചൂണ്ട കയ്യില്‍വച്ചോളൂ......  വഴിയിലെങ്ങാനും വമ്പന്‍സ്രാവുകളെ                                                   കണ്ടാല്‍   കുരുക്കിടാന്‍ മറക്കരുത്........!  ചൂണ്ടയുടെ അറ്റത്ത്       നോട്ടുനിരോധനത്തെ  ബലമായി കെട്ടിവച്ചിട്ടുണ്ട്........!  ചൂണ്ട ,  ചെറിയമീനുകളുടെ   തൊണ്ടയില്‍കുരുങ്ങി  ജീവന്‍പോയാലും.....സാരമില്ല....!  ജോലി നടക്കട്ടെ...........!                                                              
നല്ല വിശപ്പാണ്......കൂടെ ദാഹവും ! മുന്നിലൂടെ ഒരായിരം കുടവയറുകള്‍ ചാടിപ്പോകുന്നുണ്ട്.......... പക്ഷേ....... നിരന്തരശയനത്തിലാണ്ടുപോയ സഹോദരനുണരാതെ...... തന്‍റെ വിശപ്പടക്കുന്നതെങ്ങനെ...?? മഞ്ഞും മഴയും വെയിലും സഹിക്കതന്നെ.... 'വിശക്കുന്നില്ലേ..?'-ആരൊക്കയോ ചോദിച്ചു. ഇല്ലെന്ന് മറുപടി പറഞ്ഞു. അവര്‍ കടിച്ചുതുപ്പിയ അവന്‍റെ ശരീരത്തില്‍ ചീഞ്ഞളിഞ്ഞ മാംസഭാഗങ്ങഴില്‍ ചിലത് ഇപ്പോഴും അവശേഷിക്കുന്നുണ്ട്........ വിശക്കുമ്പോള്‍ എനിക്ക് നുള്ളിയെടുക്കാന്‍.. ഇതാ നിങ്ങളുടെ പങ്ക്............ എടുത്തോളൂ..............
  '' ഇത്രത്തോളം പ്രതികാരബുദ്ധി       ഇവനുണ്ടെന്നറിഞ്ഞിരുന്നേല്‍........      ഇത്രകണ്ട് ഇവനെ ഞാന്‍      പ്രണയിയ്ക്കില്ലായിരുന്നു.......''
 പാറിപറന്ന് ഈ ആകാശങ്ങളെ   കീഴടക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്.....  വെറുപ്പുതോന്നുന്നത് അവരോടാണ്..  എന്‍െറ ആകാശങ്ങളെ എന്നില്‍നിന്നും  പറിച്ചെടുത്തവരോട്..  അനങ്ങാനാകാത്തവിധം എന്‍െറ   ചിറകുകളെ അരിഞ്ഞുവീഴ്ത്തിയവരോട്...  ഒരിയ്ക്കല്‍ ഞാനീ തെളിഞ്ഞ  ആകാശത്തിലൂടെ   ചിറകടിച്ചു പറന്നിരുന്നെന്നോര്‍ക്കാന്‍  എനിയ്ക്കായ്, ഒരു തൂവല്‍ മാത്രം  അവശേഷിപ്പിച്ചവരോട്.......
പൂമ്പാറ്റയായ എനിക്ക് പൂവായിരുന്ന എൻറെ കാമുകിയെ ഒരിക്കൽ പരസ്യമായി ചുംബിക്കേണ്ടിവന്നു. സദാചാരത്തിൻറെ വാളുവീശിയവർ എൻറെ ചിറകുകളും അവളുടെ ചുണ്ടുകളും അരിഞ്ഞു കളഞ്ഞതിൻെറ പിറ്റേനാൾ മനസ്സിലുറപ്പിച്ചു.             അടുത്ത ജന്മം നീയാകുന്ന ഞരമ്പിലൂടെ അന്തമില്ലാതാെഴുകുന്ന ചുവന്ന ചോരത്തുള്ളിയാകണമെനിയ്ക്ക്.....  എന്നെതിരഞ്ഞ് ഭ്രാന്തമായി നീ പടർന്നുകയറിടങ്ങളിലെല്ലാം പരസ്പരം പുണർന്ന് എൻറെ നിറംകൊണ്ട് നിന്നെ ചുവപ്പിച്ച് നിന്നിലങ്ങനെ നിറഞ്ഞുനില്‍ക്കണം...... നിന്നുടല്‍രണ്ടാകും നാള്‍ ഓടി കിതപ്പ്മാറും മുൻപ് ഭൂമിയിലേക്ക് പതിച്ച് ആത്മഹത്യ ചെയ്യണമെനിയ്ക്ക്......

പെണ്ണ് വലുതായീട്ടോ...

 പെണ്ണ് വലുതായെന്നുംപറഞ്ഞ്  വീട്ടില്‍ കല്യാണാലോചന തുടങ്ങി.  തെറ്റ് ചെയ്തത് ഞാനാണ്...  പമ്പരം കറക്കിയും, പട്ടം പറത്തിയും   കണ്ണാരംപൊത്തികളിച്ചും  നടക്കേണ്ട പ്രായത്തില്‍....  സാരിയുടുത്തു കല്യാണപെണ്ണാകാനും  പാവക്കുട്ടിയെടുത്ത് അമ്മയാകാനും   ചോറും കറിയും വച്ച്  കര്‍ത്തവ്യബോധമുള്ള വീട്ടമ്മയാകാനും  മോഹിച്ച് വല്യപെണ്ണാകാന്‍   പ്രാര്‍ത്ഥിച്ചത് എന്‍െറ തെറ്റ്......

ഇഷ്ടം

  കലഹിയ്ക്കുന്ന പകലുളേക്കാള്‍   എനിയ്ക്കിഷ്ടം...   ഭയപ്പെടുത്തുന്ന രാത്രികളെയാണ്......