പോസ്റ്റുകള്‍

ജൂലൈ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
എനിയ്ക്ക് ഞാൻ മതിയായിരുന്നു..... പരിമിതികളില്ലാതെ..... അരുതായ്മകളില്ലാതെ..... ഒറ്റപ്പെടലുകളില്ലാതെ..... നെടുവീർപ്പുകളില്ലാതെ..... സ്വന്തമാക്കലുകളില്ലാതെ..... സ്വന്തമാകാതെ..... എനിയ്ക്ക്.......... ഞാൻ മാത്രം മതിയായിരുന്നു.....
സ്ത്രീധനം കിട്ടിയ ഓട്ടുപാത്രങ്ങളുടെ കണക്കെടുത്തില്ലെന്ന് കല്യാണരാത്രിതന്നെ മുതുക്കിതള്ള പരാതിപറഞ്ഞു... പിറ്റേദിവസം....... ആർത്തലച്ചുപെയ്ത മഴയിൽ വീടിനുള്ളിൽ ആകാശംനോക്കി വായുംപൊളിച്ചിരുന്ന ഓട്ടുപാത്രങ്ങളെ പുതുപ്പെണ്ണ് എണ്ണിതുടങ്ങി...... ഒന്ന്.....രണ്ട്.....മൂന്ന്.....നാല്.....