പോസ്റ്റുകള്‍

സെപ്റ്റംബർ, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
                വെറുതെ ഒന്നു കയറിനോക്കാമെന്ന് പറഞ്ഞത് കാവ്യയാണ്.... സമയം ചിലവഴിക്കാൻ ഒരിടം..ഞങ്ങളെക്കൂടാതെ പുസ്തകമുറിയിലുണ്ടായിരുന്ന മൂന്നുപേർ രാഷ്ട്രീയത്തെക്കുറിച്ചും, പുസ്തകങ്ങളെക്കുറിച്ചും, എഴുത്തുക്കാരെക്കുറിച്ചും ബുദ്ധിപരമായ ചർച്ചയിലേർപ്പെട്ടതു അന്തംവിട്ടു കണ്ടുനിൽക്കാനേ ഞങ്ങൾക്കു കഴിഞ്ഞുള്ളൂ...തനിക്കതിനു സാധിക്കാത്ത സങ്കടം കാവ്യയും പറഞ്ഞു....         ചുറ്റുമൊന്നുകണ്ണോടിച്ചശേഷം ഒാരോ പുസ്തകം ഞങ്ങളും കയ്യിലെടുത്തു.. എം.ടി.യും, മാധവിക്കുട്ടിയും, മുകുന്ദനും,  ബെന്യാമിനും,മീരയും,സാറാജോസഫും, പൗലോ കൊയ്ലോ യുംതുടങ്ങി അക്ഷരങ്ങൾകൊണ്ട് വിസ്മയം തീർത്തവർ പുസ്തകമുറിയുടെ ഓരോ കോണിലുമിരുന്ന് ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ടേയിരുന്നു.. .വന്നും പോയും കറന്റും ക്ഷമയെ പരീക്ഷിക്കുന്നതുകണ്ടപ്പോൾ മനസ്സുകൊണ്ട് പ്രാകി മടുത്തിരുന്നു........                                  തോട്ടിയുടെ മകനെയും, ഭുവനയെയും, ചാൾസ് ഡിക്കൻസിനെയും, ചാത്തച്ചനെയും, ദെെവത്തിന്റെ പുസ്തകത്തെയും,ബാല്യകാലസഖിയെയും, എൻമകജെയും, കീഴാളനെയും സാക്ഷിനിർത്തി ഞങ്ങളും സംസാരിച്ചു...         ഫേസ്ബുക്കിനും, വാട്സാപ്പിനും, പ്രണയ