വെറുതെ ഒന്നു കയറിനോക്കാമെന്ന് പറഞ്ഞത് കാവ്യയാണ്....
സമയം ചിലവഴിക്കാൻ ഒരിടം..ഞങ്ങളെക്കൂടാതെ പുസ്തകമുറിയിലുണ്ടായിരുന്ന മൂന്നുപേർ രാഷ്ട്രീയത്തെക്കുറിച്ചും, പുസ്തകങ്ങളെക്കുറിച്ചും, എഴുത്തുക്കാരെക്കുറിച്ചും ബുദ്ധിപരമായ ചർച്ചയിലേർപ്പെട്ടതു അന്തംവിട്ടു കണ്ടുനിൽക്കാനേ ഞങ്ങൾക്കു കഴിഞ്ഞുള്ളൂ...തനിക്കതിനു
സാധിക്കാത്ത സങ്കടം കാവ്യയും പറഞ്ഞു....
        ചുറ്റുമൊന്നുകണ്ണോടിച്ചശേഷം ഒാരോ
പുസ്തകം ഞങ്ങളും കയ്യിലെടുത്തു..
എം.ടി.യും, മാധവിക്കുട്ടിയും, മുകുന്ദനും,
 ബെന്യാമിനും,മീരയും,സാറാജോസഫും,
പൗലോ കൊയ്ലോ യുംതുടങ്ങി അക്ഷരങ്ങൾകൊണ്ട് വിസ്മയം തീർത്തവർ പുസ്തകമുറിയുടെ ഓരോ കോണിലുമിരുന്ന് ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ടേയിരുന്നു..
.വന്നും പോയും കറന്റും ക്ഷമയെ പരീക്ഷിക്കുന്നതുകണ്ടപ്പോൾ
മനസ്സുകൊണ്ട് പ്രാകി മടുത്തിരുന്നു........                                 
തോട്ടിയുടെ മകനെയും,
ഭുവനയെയും, ചാൾസ് ഡിക്കൻസിനെയും, ചാത്തച്ചനെയും, ദെെവത്തിന്റെ പുസ്തകത്തെയും,ബാല്യകാലസഖിയെയും,
എൻമകജെയും, കീഴാളനെയും സാക്ഷിനിർത്തി ഞങ്ങളും സംസാരിച്ചു...
        ഫേസ്ബുക്കിനും, വാട്സാപ്പിനും, പ്രണയത്തിനും, ഗോസിപ്പുകൾക്കുമപ്പുറം പ്രിയ എഴുത്തുക്കാരെക്കുറിച്ച്, വായിച്ചു മതിവരാത്ത...വാങ്ങാനാഗ്രഹിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് , കഥകളെക്കുറിച്ച്, വായിച്ചുമടുത്തും മനസ്സിലാകാത്ത സാഹിത്യസൃഷ്ടികളെക്കുറിച്ച്.......വരികളിൽ വലിയ ചിന്ത ഒളിപ്പിച്ച് അമ്പരപ്പിച്ചത് സാം മാത്യു ആണ്...സാമിന്റെ വരികൾ കാവ്യ മൂളിതരികയുംചെയ്തു.
ഇടയ്ക്ക് മുറിയിലേക്കുകയറിവന്ന Educational instructor ഉമ്മർ മാഷ് ഞങ്ങളെ പരിചയപ്പെട്ടു.അദ്ദേഹത്തിനും സുഹൃത്തുക്കൾക്കുമൊപ്പം പുസ്തകങ്ങളുടെ മണമാസ്വദിച്ച് ഓരോ ചൂടു ചായ..അതിഥികൾക്കൊപ്പം ചർച്ച കൊഴുത്തുകൊണ്ടിരുന്നു.........
   
ഒരു കഥ മുഴുവൻ വായിച്ചേ ഇവിടംവിട്ടിറങ്ങൂ എന്നത് മനസ്സിലുറച്ച വാശിയായിരുന്നു....
പറ്റാവുന്നത്ര വായിക്കണമെന്ന് കാവ്യയും....രണ്ടുമണിക്കൂർ...അക്ഷരങ്ങൾക്കും, പുസ്തകങ്ങൾക്കും,
എഴുത്തുകാർക്കുമൊപ്പം....അതൊരു ലോകം തന്നെയായിരുന്നു...അല്ലേ കാവ്യേ.....!
തിരിച്ചിറങ്ങുമ്പോൾ കൂടെകൂട്ടിയത് പ്രിയ എഴുത്തുകാരിയുടെ കഥ - ഒാർമ്മയുടെ ഞരമ്പ്....സാമിന്റെ കവിത..ചില പുസ്തകങ്ങളുടെ നുറുങ്ങുകൾ....
എഴുത്തുകാരുടെ മുഖചിത്രങ്ങൾ....
ഒപ്പം......വീണ്ടും ഞങ്ങളൊരുമിച്ച് വരുമെന്ന ഉറപ്പ്.......
വരുന്നത് ഒരു പുസ്തകമെങ്കിലും വാങ്ങാനായിരിക്കുമെന്ന ഞങ്ങളുടെ ഉറപ്പ്...........

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌