പോസ്റ്റുകള്‍

ഇവിടംവരെ....

കഴുത്തിനു നല്ല വേദനയു - ണ്ടെന്നലറുകയാണനിയത്തി... ആദ്യമെത്തിയ ചേച്ചിക്കിതു പുതുമയല്ലല്ലോ... കരയുന്ന അനിയത്തിയ്ക്കൊ - രുമ്മകൊടുത്തു മടിയിലിരുത്തി..... കണ്ണുതുടച്ചരുതെന്നു പറഞ്ഞു... കുഞ്ഞുവിരലുകൾ തൊട്ട ചേച്ചിയുടെ ചങ്കിലിപ്പഴും ചോരപ്പാടുകൾ കാണാം..... കണ്ണുകളടച്ചൊരു വസന്തത്തെയോർത്ത അനിയത്തിയെ തൊട്ടുണർത്തി  ഉറങ്ങരുതെന്നു പറഞ്ഞു... കഴുത്തിലെ ചോരപ്പാടു മാറാതെ കൂട്ടിരിക്കാനെത്തുന്നവനെ... കരുതലോടെ കുരുക്കിട്ടു മുറുക്കാൻ കാത്തിരിക്കണമെന്നു പറഞ്ഞു......

ഇഷ്ടം....

ഇടയ്ക്കിടക്ക് അച്ഛന്റെ പേഴ്സ് തുറന്നുനോക്കാന്‍ എനിക്കിഷ്ടമാണ്.... പത്തിന്റെയും ഇരുപതിന്റെയും നോട്ടുകള്‍ ഇരുന്നു തഴക്കം വന്ന ആ കീറിയ കീശയില്‍ അഞ്ഞൂറുകളും ആയിരങ്ങളും വിരുന്നു വരുന്നതു കാണാന്‍......

നിശബ്ദതയ്ക്കൊരു വർഷം.....

                                                             21-11-2019                                                             വ്യാഴം പ്രിയ സഖാവിന്.....                                 ഒരു വലിയ നിശബ്ദത  സമ്മാനിച്ച് നിങ്ങളിറങ്ങിപോയിട്ട്  ഇന്നേക്ക് ഒരു  വർഷം  തികയുന്നു...

ഇവിടം (Part - 1)

                                                                                                                     2-9-2019                                                                തിങ്കൾ പുതിയ ഇടം... പൊടിയും മാറാലയുമൊക്കെ കളഞ്ഞപ്പോ നല്ല മുറിയാണ് ട്ടോ........ എന്നെ ഇവിടാക്കി പോകുമ്പോ ഞാൻ കരയുംന്ന്  പറഞ്ഞിരുന്നല്ലോ.... ഞാനപ്പോഴും പറഞ്ഞതല്ലേ എനിക്ക് സങ്കടൊന്നും ഇല്ലാന്ന്.......... സമയം കുറെയായി......എന്നിട്ടും എന്താന്നറിയില്ല.....ഉറക്കം വരുന്നില്ല.... ഞാനിവിടെ  ഹാപ്പിയാണച്ഛാ.....ഒരു സങ്കടം മാത്രേള്ളൂ....നമ്മടെ വീട്ടിലെ മുറിയിൽ കിടക്കാൻ നേരം മുകളിലോട്ടു നോക്കിയാൽ കാണുന്ന മരങ്ങളും ആകാശോം നക്ഷത്രങ്ങളൊന്നും ഇവിടെ കാണുന്നില്ല...... എനിക്കിവിടെ ആരേം കാണുന്നില്ല............ ആരേം.........................
                വെറുതെ ഒന്നു കയറിനോക്കാമെന്ന് പറഞ്ഞത് കാവ്യയാണ്.... സമയം ചിലവഴിക്കാൻ ഒരിടം..ഞങ്ങളെക്കൂടാതെ പുസ്തകമുറിയിലുണ്ടായിരുന്ന മൂന്നുപേർ രാഷ്ട്രീയത്തെക്കുറിച്ചും, പുസ്തകങ്ങളെക്കുറിച്ചും, എഴുത്തുക്കാരെക്കുറിച്ചും ബുദ്ധിപരമായ ചർച്ചയിലേർപ്പെട്ടതു അന്തംവിട്ടു കണ്ടുനിൽക്കാനേ ഞങ്ങൾക്കു കഴിഞ്ഞുള്ളൂ...തനിക്കതിനു സാധിക്കാത്ത സങ്കടം കാവ്യയും പറഞ്ഞു....         ചുറ്റുമൊന്നുകണ്ണോടിച്ചശേഷം ഒാരോ പുസ്തകം ഞങ്ങളും കയ്യിലെടുത്തു.. എം.ടി.യും, മാധവിക്കുട്ടിയും, മുകുന്ദനും,  ബെന്യാമിനും,മീരയും,സാറാജോസഫും, പൗലോ കൊയ്ലോ യുംതുടങ്ങി അക്ഷരങ്ങൾകൊണ്ട് വിസ്മയം തീർത്തവർ പുസ്തകമുറിയുടെ ഓരോ കോണിലുമിരുന്ന് ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ടേയിരുന്നു.. .വന്നും പോയും കറന്റും ക്ഷമയെ പരീക്ഷിക്കുന്നതുകണ്ടപ്പോൾ മനസ്സുകൊണ്ട് പ്രാകി മടുത്തിരുന്നു........                                  തോട്ടിയുടെ മകനെയും, ഭുവനയെയും, ചാൾസ് ഡിക്കൻസിനെയും, ചാത്തച്ചനെയും, ദെെവത്തിന്റെ പുസ്തകത്തെയും,ബാല്യകാലസഖിയെയും, എൻമകജെയും, കീഴാളനെയും സാക്ഷിനിർത്തി ഞങ്ങളും സംസാരിച്ചു...         ഫേസ്ബുക്കിനും, വാട്സാപ്പിനും, പ്രണയ
എനിയ്ക്ക് ഞാൻ മതിയായിരുന്നു..... പരിമിതികളില്ലാതെ..... അരുതായ്മകളില്ലാതെ..... ഒറ്റപ്പെടലുകളില്ലാതെ..... നെടുവീർപ്പുകളില്ലാതെ..... സ്വന്തമാക്കലുകളില്ലാതെ..... സ്വന്തമാകാതെ..... എനിയ്ക്ക്.......... ഞാൻ മാത്രം മതിയായിരുന്നു.....