ഇവിടംവരെ....


കഴുത്തിനു നല്ല വേദനയു -
ണ്ടെന്നലറുകയാണനിയത്തി...
ആദ്യമെത്തിയ ചേച്ചിക്കിതു
പുതുമയല്ലല്ലോ...
കരയുന്ന അനിയത്തിയ്ക്കൊ -
രുമ്മകൊടുത്തു മടിയിലിരുത്തി.....
കണ്ണുതുടച്ചരുതെന്നു പറഞ്ഞു...
കുഞ്ഞുവിരലുകൾ തൊട്ട ചേച്ചിയുടെ
ചങ്കിലിപ്പഴും ചോരപ്പാടുകൾ കാണാം.....
കണ്ണുകളടച്ചൊരു വസന്തത്തെയോർത്ത
അനിയത്തിയെ തൊട്ടുണർത്തി 
ഉറങ്ങരുതെന്നു പറഞ്ഞു...
കഴുത്തിലെ ചോരപ്പാടു മാറാതെ
കൂട്ടിരിക്കാനെത്തുന്നവനെ...
കരുതലോടെ കുരുക്കിട്ടു മുറുക്കാൻ
കാത്തിരിക്കണമെന്നു പറഞ്ഞു......




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌