പോസ്റ്റുകള്‍

ഫെബ്രുവരി, 2019 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സി.സി.എസ്.ടി ഓര്‍മ്മകള്‍

    ബെല്ലടിച്ചതും പതിവുപോലെ ബാഗെടുത്ത് പടികളോടിയിറങ്ങി. ഇന്നെന്തോ കാലുകള്‍ക്ക് വേഗത കുറവാണെന്ന് മനസ്സ് പലതവണ പറഞ്ഞു.....മുന്നോട്ടുപോകുന്തോറും എന്തൊക്കെയോ തിരികെവിളിക്കു ന്നതുപോലെ.......പോകണ്ടാ....ന്ന് കരഞ്ഞുപറയുന്നതുപോലെ.........                          കോളേജ് ബസില്‍ ജനാലക്കരികിലുള്ള സീറ്റ് പിടിച്‌ ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി.ഇന്നത്തെ ഉദ്ദേശം സ്വയം മറന്നുള്ള സംഗീതാ സ്വാദനമല്ലെങ്കിലും ചുറ്റും പരന്ന കൂട്ടചിരികളില്‍നിന്നും.......യാത്രപറച്ചി ലുകളില്‍നിന്നും......തിരികെവിളിച്ച് ചങ്കില്‍തറക്കാന്‍ പാഞ്ഞടുക്കുന്ന ഓര്‍മ്മകളില്‍നിന്നും ഓടിരക്ഷ പ്പെടണമെന്നുതോന്നി.........          ഓര്‍മ്മിക്കാനൊരുപാടുണ്ടെ ങ്കിലും പുറകോട്ടുപൊയ്ക്കൊ ണ്ടിരിക്കുന്ന കാഴ്ചകളെ കൂസാതെ ചെറുതായൊന്ന് കണ്ണുനനയിച്ച് പുറത്തേക്കുനോക്കിയിരുന്നു.................