സ്ത്രീധനം കിട്ടിയ ഓട്ടുപാത്രങ്ങളുടെ
കണക്കെടുത്തില്ലെന്ന് കല്യാണരാത്രിതന്നെ
മുതുക്കിതള്ള പരാതിപറഞ്ഞു...

പിറ്റേദിവസം.......
ആർത്തലച്ചുപെയ്ത മഴയിൽ
വീടിനുള്ളിൽ ആകാശംനോക്കി
വായുംപൊളിച്ചിരുന്ന ഓട്ടുപാത്രങ്ങളെ
പുതുപ്പെണ്ണ് എണ്ണിതുടങ്ങി......

ഒന്ന്.....രണ്ട്.....മൂന്ന്.....നാല്.....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌