നല്ലോണം


        പതിവുപോലെ ആര്‍പ്പുവിളികളോ ,
ആരവങ്ങളോ ഒന്നും കേട്ടില്ല.....രാവിലെ
പത്രമെടുത്ത് നോക്കിയപ്പോഴാണ് ഒാര്‍മ്മവന്നത് ......ഇന്ന് ഒാണമാണ്...
അടുക്കളയിലും പാത്രങ്ങളുടെ ബഹളം
കുറവായിരുന്നു.
            എന്തായാലും ടി.വി. ഒാണ്‍ ചെയ്യാന്‍
തീരുമാനിച്ചു.പതിവുകളെല്ലാം തെറ്റിച്ചു
കൊണ്ട് ചാനലുകാരും ഞെട്ടിച്ചുകളഞ്ഞു.
സിനിമാതാരങ്ങളുടെ റിലീസ് ചിത്രങ്ങളുടെ
വിശേഷങ്ങളും സ്ഥിരം പാട്ടും കളികളും
വിശേഷദിവസങ്ങളില്‍ മാത്രം കണ്ടുവരുന്ന
താരങ്ങളുടെ , പായസം വയ്ക്കലുമെല്ലാ
മാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും കണക്കു
കൂട്ടലുകള്‍ തെറ്റിപോയി.പൊതുവെ
ആഘോഷങ്ങള്‍ കുറവായിരുന്നു.
                                   സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കരുതലിന്‍റെയും
നല്ല പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചുകൊണ്ടാണ്
മഹാപ്രളയം കടന്നുപോയതെന്ന് ഒാര്‍ത്തപ്പോള്‍ സന്തോഷം തോന്നി.ചാനലുകളില്‍ കാണാറുള്ള താരങ്ങളെല്ലാം മറ്റു പലര്‍ക്കും താങ്ങും തണലുമാകാനുള്ള തിരയ്ക്കിലാണെന്നറി
ഞ്ഞപ്പോള്‍ ചമ്മിപോയി.
          ഒാണവിപണിയില്‍നിന്നുള്ള ലാഭം
പ്രതീക്ഷിച്ച് പച്ചക്കറി കൃഷി ചെയ്ത തമിഴ്നാട്ടിലെ കര്‍ഷകര്‍ കേരളത്തിലെ
അവസ്ഥയറിഞ്ഞപ്പോള്‍ പച്ചക്കറികള്‍
ലോറിയിലാക്കി ദുരിതാശ്വാസക്യാംപുകളി
ലേയ്ക്കെത്തിച്ച വാര്‍ത്തയറിഞ്ഞപ്പോള്‍
നന്‍ട്രിയോടെ തമിഴകത്തെ ഒാര്‍ത്തു.ഒപ്പം
തുടക്കം മുതല്‍ ഒടുക്കം വരെ കൂടെ നിന്ന
രക്ഷാപ്രവര്‍ത്തകരേയും , ലോകത്തിന്‍റെ
ഏതു കോണിലിരുന്നും സഹായം എത്തിച്ച
സുമനസ്സുകളെയും.........
                        ഒാലകുടയും ചൂടി കുടവയറും
തുള്ളിച്ച് വരുന്ന അദ്ദേഹത്തിന്‍റെ കണ്ണുകള്‍
സന്തോഷംകൊണ്ട് നിറയുമെന്നത് തീര്‍ച്ച.
കാരണം , ഇത് അവരുടെ ഒാണമാണ്.....

         ''ജാതിയുടെയും മതത്തിന്‍റെയും മതില്‍കെട്ടുകള്‍ക്കുമപ്പുറം മാധവനും, 
മുനീറും,വര്‍ഗീസും , ആയിഷയും , 
ലീലാമ്മയും ,കല്യാണിയുമെല്ലാം 
ഒരുമിച്ചിരുന്ന് ഒാണസദ്യയുണ്ണുന്ന 
നമ്മുടെ നല്ലോണം........''







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌