പൂമ്പാറ്റയായ എനിക്ക് പൂവായിരുന്ന എൻറെ കാമുകിയെ ഒരിക്കൽ പരസ്യമായി ചുംബിക്കേണ്ടിവന്നു. സദാചാരത്തിൻറെ വാളുവീശിയവർ എൻറെ ചിറകുകളും അവളുടെ ചുണ്ടുകളും അരിഞ്ഞു കളഞ്ഞതിൻെറ പിറ്റേനാൾ മനസ്സിലുറപ്പിച്ചു.             അടുത്ത ജന്മം നീയാകുന്ന ഞരമ്പിലൂടെ അന്തമില്ലാതാെഴുകുന്ന ചുവന്ന ചോരത്തുള്ളിയാകണമെനിയ്ക്ക്.....  എന്നെതിരഞ്ഞ് ഭ്രാന്തമായി നീ പടർന്നുകയറിടങ്ങളിലെല്ലാം പരസ്പരം പുണർന്ന് എൻറെ നിറംകൊണ്ട് നിന്നെ ചുവപ്പിച്ച് നിന്നിലങ്ങനെ
നിറഞ്ഞുനില്‍ക്കണം...... നിന്നുടല്‍രണ്ടാകും നാള്‍ ഓടി കിതപ്പ്മാറും മുൻപ് ഭൂമിയിലേക്ക് പതിച്ച് ആത്മഹത്യ ചെയ്യണമെനിയ്ക്ക്......

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌