പാറിപറന്ന് ഈ ആകാശങ്ങളെ 
 കീഴടക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്.....
 വെറുപ്പുതോന്നുന്നത് അവരോടാണ്..
 എന്‍െറ ആകാശങ്ങളെ എന്നില്‍നിന്നും
 പറിച്ചെടുത്തവരോട്..
 അനങ്ങാനാകാത്തവിധം എന്‍െറ   ചിറകുകളെ അരിഞ്ഞുവീഴ്ത്തിയവരോട്...
 ഒരിയ്ക്കല്‍ ഞാനീ തെളിഞ്ഞ
 ആകാശത്തിലൂടെ 
 ചിറകടിച്ചു പറന്നിരുന്നെന്നോര്‍ക്കാന്‍
 എനിയ്ക്കായ്, ഒരു തൂവല്‍ മാത്രം
 അവശേഷിപ്പിച്ചവരോട്.......

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌