താമസം തുടങ്ങിയപ്പോ.......

                   അവിവാഹിതയായ പെണ്‍കുട്ടി സ്വന്തമായൊരു വീടുവാങ്ങി 
താമസം തുടങ്ങിയപോലെയായിരുന്നു 
Watsapp -ല്‍കേറിയപ്പോ...........
നേരിട്ടറിയുന്ന ഒരുപാടു പേരുമായുള്ള  
നല്ല സൗഹൃദങ്ങള്‍.........
സുന്ദരമായ സ്വന്തം മുഖം വിവിധ പോസുകളില്‍ കഴുത്തില്‍ തൂക്കിനടക്കാനും ഇഷ്ടമുള്ളതിനെയെല്ലാം ഒപ്പംകൂട്ടാനും.......യോജിയ്ക്കാന്‍
കഴിയാത്ത എന്തിനേയും കണ്ണുംപൂട്ടി 
വിമര്‍ശിച്ച് Status ഇടാനും
സമൂഹം (Watsapp) സ്വാതന്ത്ര്യം തന്നതുപോലെ...........
  
Facebook-ല്‍ കേറിയപ്പോഴാണെങ്കിലോ...
കെട്ടികൊണ്ടുവന്ന വീടുപോലെ....മുഖം
നേരാവണ്ണംപുറത്തുകാണിയ്ക്കാന്‍പോലും പേടി...നാളെ ഇതിന്‍റെ പേരില്‍ എന്തു പൊല്ലാപ്പാ വരാന്നറിയില്ലല്ലോ........
ഇഷ്ടങ്ങളറിയിക്കാനും,അഭിപ്രായങ്ങളറിയിക്കാനും ,പങ്കുവയ്ക്കാനുമെല്ലാം തോന്നിപ്പിയ്ക്കാത്ത ഒരു തരം പേടി...
എതിര്‍ക്കാന്‍ തോന്നുമെങ്കിലും
പെണ്ണിന്‍റെ നിലനില്‍പ്പിന്‍റെ
വേരുകള്‍ ഉറയ്ക്കാത്തതുകൊണ്ടും , ചവിട്ടി നില്‍ക്കുന്ന മണ്ണിന് ബലം പോരാത്തതു കൊണ്ടും എല്ലാം കേട്ടു നില്‍ക്കേണ്ട അവസ്ഥ.................




അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌