ഒരിയ്ക്കല്‍കൂടി ഞങ്ങള്‍ക്കൊരുമിച്ച് ആ
പഴയ സ്ക്കൂള്‍വരാന്തയിലേക്ക് കയറി-
ചെല്ലണം.ഒരിയ്ക്കല്‍ ചവിട്ടി മെതിച്ച ആ
ചരല്‍കല്ലുകളെ നോവിയ്ക്കാതെ മുന്നോട്ടു-
നടക്കണം.കാല്‍മുട്ടുകളെ വിറപ്പിച്ച ,
ഹൃദയമിടിപ്പിന്‍റെ വേഗത കൂട്ടിയ ആ സ്കൂള്‍
സ്റ്റേജിനെയും ,മെെക്കയെയും ,കൊടിമരത്തേയുംനോക്കി 'ഇന്നെനിക്കു നിങ്ങളെ ഭയമില്ല ' എന്നുറക്കെ വിളിച്ചുപറയണം.മനംമടുപ്പിക്കുന്ന ഗന്ധം
 വമിക്കുന്ന വേസ്റ്റ്കുഴിയ്ക്കരികിലൂടെ
തലകുനിച്ച് മൂക്കുപൊത്തിനടക്കണം.
ഒരുകാലത്ത് മധുരം വിളമ്പി മനസ്സുനിറച്ച
തേന്‍മാവിന്‍റെ ഉയരം ഞങ്ങളുടെ ഉയരവുമായി ഒത്തുനോക്കി ചമ്മിയ ചിരിയുമായി നടന്നുനീങ്ങണം.പണ്ട് അലസമായി കാറ്റില്‍ പറത്തിയ ആ
മിഠായികവറുകളെ നനഞ്ഞ മണ്ണില്‍
ആര്‍ത്തിയോടെ തിരയണം.ഞങ്ങളുടെ സ്വര്‍ഗവും ,നരകവുമായിരുന്ന ക്ളാസ്മുറിയിലേയ്ക്ക് അഭിമാനത്തോടെ
കയറിചെല്ലണം.
     ബഞ്ചുകളെയും,ഡസ്കുകളെയുംനോക്കി 'നീയൊന്നും ഇതുവരേം ജയിച്ചുപോയില്ലേടാ'
എന്നു പുച്ഛത്തോടെ
ചോദിക്കണം.ചൂരല്‍വടികള്‍ ഉള്ളംകയ്യിനെ ചുംബിക്കുമ്പോള്‍ ഉയരുന്ന നിശബ്ദ
നിലവിളികളോര്‍ത്ത് സഹതപിക്കണം.
ഒാര്‍മ്മകള്‍ പുതുക്കാനായി ക്ളാസ്മുറിയിലെ അവസാനബഞ്ചില്‍ സ്ഥാനംപിടിയ്ക്കണം.മുന്‍ബഞ്ചിലിരിക്കുന്ന-വന്‍റെ തലക്കിട്ടു തട്ടിയും , ഷര്‍ട്ടിനു പിറകില്‍
ചിത്രം വരച്ചും , അവനു കലികേറി 'എന്താടീ '
എന്നു ദേഷ്യത്തോടെ തിരിഞ്ഞുചോദിയ്ക്കു-
മ്പോള്‍ ഞാനല്ല എന്ന ഭാവത്തോടെ അടുത്തിരിക്കുന്നവളെ ചൂണ്ടികാണിച്ച -
തോര്‍ത്ത് മനസ്സുനിറയെ ചിരിയ്ക്കണം.
ഉറക്കം തൂങ്ങിയ ബയോളജിക്ളാസു -
കളോര്‍ത്ത് ഉറക്കെ കൂവി ഇഷ്ടക്കേട്
അറിയിക്കണം.ഉച്ചഭക്ഷണത്തിനുള്ള ബെല്‍
മുഴങ്ങുമ്പോള്‍ വേഗത്തില്‍ ഒാടാന്‍ അറിയാതെയെങ്കിലും കാലുകളെ ചലിപ്പി -
ക്കണം.ഭക്ഷണത്തിന്‍റെ പങ്ക് തട്ടിപറിച്ചുകൊ-
ണ്ടുപോകുന്ന സുഹൃത്തിനെ സ്നേഹത്തോ-
ടെ ചീത്തവിളിയ്ക്കണം.ഒഴിവുസമയങ്ങളില്‍
വരാന്തയിലൂടെ മിഠായി നുണഞ്ഞ് പറഞ്ഞു-
തീര്‍ത്ത പരദൂഷണങ്ങളെക്കുറിച്ചോര്‍ത്ത്
നിര്‍വൃതിയടയണം.പഴയ ഒാര്‍മ്മകള്‍ക്ക്
വിരാമമിട്ട് സ്കൂളിന്‍റെ പടികളിറങ്ങണം.
ഒാര്‍മ്മകളുടെ മാലിന്യകൂമ്പാരത്തില്‍ ആരുടെയെങ്കിലും മുഖം പെട്ടുപോയിട്ടു-
ണ്ടോ എന്നറിയാന്‍ ഒന്നു തിരിഞ്ഞുനോക്ക -
ണം............തലകളെണ്ണി തിട്ടപ്പെടുത്തണം.
             ഒടുവില്‍ , 'പോട്ടെടാാ.....ഇടയ്ക്ക്
 നിന്നെ ഞാന്‍ വിളിക്കാ...' എന്ന് എല്ലാവരേയും പറഞ്ഞുപറ്റിച്ചതിന്‍റെ ആഹ്ളാദത്തില്‍ നമുക്ക് യാത്രയാകണം....ഹായ്-യും , ഹലോ-യും ,
ഗുഡ്മോണിങ്ങും ,ഗുഡ് ബെെ- യുമെല്ലാം
വഴിപാടുപോലെ ഒാട്ടപ്രദക്ഷിണം നടത്തുന്ന
വാട്സപ്പിന്‍റെയും ഫേസ്ബുക്കിന്‍റെയുമെ-
ല്ലാം മടുപ്പിക്കാത്ത കപടലോകത്തേക്ക് നമുക്കൊരുമിച്ച് യാത്രയാകണം......




കീബുവിന്...,  കൊതുകിന്.........
ത്രികോണത്തിന്...,  പപ്പടത്തിന്.......
പപ്പുവിന്...,  കായത്തിന്.......
കുറുവിന്...,  വെണ്ടക്കയ്ക്ക്.....
പാപ്പിയ്ക്ക്.......











അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌