ഒരു എ - ക്ളാസ് ശവം


  നിശബ്ദത പാലിക്കുക എന്ന വാക്യത്തിന്‍റെ
അഭാവം മൂലമാകാം മോര്‍ച്ചറിയില്‍ ബഹളം
കൂടിവന്നു.ഉറക്കെ ചിരിച്ചും ,അലറിവിളിച്ചും
ചിലര്‍ സമയത്തെ കൊന്നപ്പോള്‍ മറ്റു ചിലര്‍
തന്നില്‍നിന്നും വേര്‍പ്പെട്ട ശരീരഭാഗങ്ങളെ
ചോരയുടെ കൂട്ടുപിടിച്ച് പരതികൊണ്ടും ,
എപ്പോഴോ ഊതിവിട്ട വായുവിനെ മറവിയ്ക്ക്
സമ്മാനിച്ച് ഒരു നീണ്ട ശ്വാസോച്ഛ്വാസത്തിന്
മുതിര്‍ന്നും ചിലര്‍ മാതൃകയായി.
        കുട്ടികളാകട്ടെ ശരീരത്തിനേറ്റ കൊടിയ
മര്‍ദ്ദനത്തിനിടയിടയിലും തങ്ങളുടെ കുഞ്ഞു-
വിരലുകള്‍ ആ മിനുസ്സമുള്ള തറയില്‍ വിടര്‍ -
ത്തിവച്ച് ഒന്നു കരയുകയോ പരാതിപറയു -
കയോ ചെയ്യാതെ ബാല്യത്തില്‍ തങ്ങളില്‍
നിഷിപ്തമായ കര്‍മ്മത്തെ പൂര്‍ണ്ണസംതൃ -
പ്തിയോടെ ചെയ്തുകൊണ്ടിരുന്നു.എണ്ണി
തികയ്ക്കാന്‍ വിരലുകള്‍ ഇല്ലാത്തവരോ
മാറിയിരുന്ന് വിശ്രമിച്ചു.ചുവന്ന റോസാ -
പ്പൂവില്‍നിന്നും തേന്‍ നുകരാനെത്തുന്ന
വണ്ടിനെപ്പോലെ ശരീരത്തിലെ ഉണങ്ങാത്ത
മുറിപ്പാടിനെ വെറിയോടെ ഈച്ചകള്‍
പൊതിഞ്ഞു.
           മെല്ലെ മോര്‍ച്ചറിയുടെ വാതില്‍ തുറന്ന്
ഒരാള്‍ സ്ട്രെക്ച്ചര്‍ തള്ളികൊണ്ടുവന്നു.
ശവങ്ങള്‍ നിശബ്ദരായി.അയാള്‍ പോയ ശേഷം പുതിയ അംഗത്തിന്‍റെ ചരിത്രമറിയാന്‍ ഏവരും ഉറ്റുനോക്കി. ''അവളെ ആദ്യം ചീത്തയാക്കിയത് അവളുടെ അച്ഛന്‍ തന്നെയാണ്,നാലു വര്‍ഷങ്ങള്‍ക്കുമുമ്പ്.....ഇപ്പോഴിതാ, കൂട്ടമാനഭംഗത്തിനിരയാവുകയും ചെയ്തു.
ശരീരത്തില്‍ മാരകവും അല്ലാത്തതുമായ
നാല്‍പ്പത്തിയെട്ടു മുറിവുകളുണ്ടെന്നാ കേട്ടത്.ഇരുപത്തിമൂന്നു പ്രതികളുള്ള കേസില്‍ പ്രതികളായി വലിയ വലിയ നേതാക്കളും ഉണ്ടത്രേ.നമ്മളെപ്പോലെ
യൊന്നുമല്ല,പത്രങ്ങളിലും,ടി.വി.യിലുമൊക്ക
വലിയ വാര്‍ത്തയും ചര്‍ച്ചകളുമൊക്കെ
നടന്നുകൊണ്ടിരിക്ക്യാ...ഇവളെക്കുറിച്ച്.....''
              ഭര്‍ത്താവിന്‍റെ രഹസ്യബന്ധം കണ്ടു
പിടിയ്ക്കുകയും ഭര്‍ത്താവിനാല്‍ ചിരവ
കൊണ്ട് തലയ്ക്കടിയേറ്റ് അന്ത്യചരമം
അടയുകയും ചെയ്ത ചാരസുന്ദരി
പ്രസ്താവിച്ചു.അവളുടെ അസാമാന്യ
കഴിവിനെ പ്രശംസിക്കയെന്നവണ്ണം ശവങ്ങളെല്ലാം അവളെത്തന്നെ ഉറ്റുനോക്കി.
ഒരു വലിയ ദൗത്യം ചെയ്തുതീര്‍ത്ത
സംതൃപ്തിയോടെ അവളും നിന്നു.
            ' ഒരു എ-ക്ളാസ് ശവം ' - കൂട്ടത്തിലെ
സാഹിത്യകാരന്‍ തന്‍റെ താടി തിരുമ്മി
അഭിപ്രായപ്പെട്ടു.
          അതു ശരിവയ്ക്കുന്നവണ്ണം എല്ലാവരും
ആ പുതിയ ശവത്തെ നോക്കി. എന്നാല്‍ , ഈ പ്രശംസാവാക്കുകള്‍ക്കോ
സഹതാപത്തിനോ ചെവികൊടുക്കാതെ
നമുക്കാര്‍ക്കും ഒരിയ്ക്കലും നികത്താനാകാത്ത , അടക്കിപിടിച്ച ഒരു വലിയ നിലവിളിയുടെ പ്രതീകമായി
അവളങ്ങനെ കിടന്നു.....................




 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌