വാലന്‍റെെന്‍സ് ഡേ....

       അന്നൊരു വാലന്‍റെെന്‍സ് ദിനം. ഭാര്യ സ്കൂൾടീച്ചറായതുകൊണ്ട്ശനിയാഴ്ചകളിൽ അവൾക്ക് അവധിയാണ്.എന്നാലും എനിക്ക് ബാങ്കിൽ പോകാൻ ഉള്ളതുകൊണ്ട് നേരത്തെ എഴുന്നേറ്റ് എല്ലാം റെഡിയാക്കി തരാറാണ്പതിവ്.ഇന്ന്എന്തുപറ്റിയെന്നറിയില്ല.ഇന്നലെ വീട്ടിലെ കാര്യങ്ങളും സ്കൂളിലെ കുട്ടികളുടെ പേപ്പർ നോക്കലും എല്ലാം കഴിഞ്ഞ് കിടന്നപ്പോൾ വൈകി.ഏഴ്മണി
യായിട്ടും എണീക്കാതിരുന്നപ്പോഴും
വിളിയ്ക്കാന്‍  തോന്നിയില്ല.ഉറങ്ങിക്കോട്ടെ
യെന്ന് കരുതി .
                  നേരത്തെ പ്ലാൻ ചെയ്ത പോലെ ഞാൻ അടുക്കളയിൽ കയറി രണ്ടു പേർക്കും കാപ്പിയുണ്ടാക്കി .കാപ്പിയുണ്ടാക്കി മുറിയിൽ ചെന്നപ്പോൾ അവൾ നല്ല ഉറക്ക
മായിരുന്നു . അടുത്ത് ചെന്ന് വിളിച്ചപ്പോൾ കണ്ണുംതുറിച്ചു അവൾ ഞെട്ടിയെഴുന്നേറ്റു .
         ''അയ്യോ ...ഇന്ന് ബാങ്കിൽ പോണ്ടേ? ഞാനൊറങ്ങിപ്പോയി. ഒന്ന് കുളിച്ചു വരുമ്പോഴേക്കും ഞാൻ എല്ലാം റെഡിയാക്കി തരാം....''.അവളുടെ വെപ്രാളം കണ്ടപ്പോള്‍ ഞാൻ പറഞ്ഞു .
       ''നീ ടെൻഷനടിക്കണ്ട...കാപ്പികുടിക്ക്...'' അവള് അത്ഭുതത്തോടെ എന്നെ നോക്കി.
      പിന്നെ വീട്ടിലെ ഓരോ ജോലികളും ഞാൻ തന്നെ ചെയ്തു.വീടു വൃത്തിയാക്കി..
തുണികള്‍ അലക്കി.....അയണ്‍ ചെയ്തു,...
പാത്രങ്ങള്‍ കഴുകി...ഉപ്പയെയും ഉമ്മയെയും
വിട്ട്മാറിതാമസിക്കുന്നതുകൊണ്ട് ആരും കാണുമെന്ന ചമ്മല്‍ വേണ്ട.പതിവില്ലാത്ത എന്‍റെ ശീലങ്ങള്‍കണ്ട് അവള് എന്നെ തന്നെ നോക്കിനിന്നു .
         "അല്ല.., ഇന്ന് ബാങ്കില്‍ പോകുന്നില്ലേ ?? അവള്‍ സംശയത്തോടെ ചോദിച്ചു.ഇല്ലെന്ന് ഞാൻ പറഞ്ഞു ."എന്തുപറ്റി ..??"അവൾ വിടാൻ ഉദ്ദേശമില്ല."ഇന്ന് ലീവ് എടുത്തു.." "എന്തിനാ ലീവെടുത്തേ. .??"..അവളെന്‍റെ പിറകെ നടന്നു .''ഒന്നുമില്ല.നീ ചെന്ന് കുളിക്ക്.
നമുക്കൊന്നു  കറങ്ങാം..ഇന്ന് ലഞ്ച് എന്‍റെ വക...ചിക്കൻ ബ്രിഡ്ജിലുണ്ടല്ലോ?...ചെന്ന് കുളിക്ക് വേഗം ...''ഞാനവളെ തള്ളിവിട്ടു .
     കല്യാണത്തിനു മുമ്പ് ജോലി ചെയ്യുന്ന സ്ഥലത്തെ വീട്ടില്‍ ഞങ്ങൾ അഞ്ച് സുഹൃത്തുക്കൾ ഒരുമിച്ചായിരുന്നു .അടുക്കള ഡ്യൂട്ടി മുതൽ  ക്ലീനിംഗ് വരെ ഓരോ ദിവസവും ഓരോരുത്തര്..അതെത്ര നന്നായി.. അങ്ങനെ ബാച്ചിലർ ലൈഫ് അടിച്ചു പൊളിക്കുമ്പോഴാണ് വീട്ടീന്ന് ഒരു കോൾ...നിനക്കായി ഒരു പെൺകുട്ടിയെ കണ്ടുവച്ചിട്ടുണ്ട് ഉടനെ വരണമെന്ന്. കല്യാണം ഇപ്പോ  വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഫോണിലൂടെ ഉമ്മ കരച്ചിലായി......... പരാതിയായി........ അവസാനം സമ്മതിക്കേണ്ടിവന്നു. ഉമ്മയും ഉപ്പയും പെൺകുട്ടിയെ കണ്ടിട്ടുണ്ടെന്നല്ലാതെ കൂടുതലൊന്നും അറിയില്ല. .ഇനി ഞാൻ കണ്ടു ഇഷ്ടമായാൽ കല്യാണം .കുറച്ചുനാൾ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഫോൺ വിളിച്ചും പാർക്കിലും ഷോപ്പിംഗ് മാളിലും കറങ്ങി നടന്നു പിന്നെ കല്യാണം എന്നായിരുന്നു മനസ്സിൽ......കൂട്ടുകാരോടെല്ലാം വീമ്പിളക്കിയതോര്‍ത്തപ്പോള്‍ കരച്ചിൽ വന്നു...... എന്തായാലും പെണ്ണുകണ്ടു ഇഷ്ടമല്ല എന്ന് പറയുകതന്നെ എന്ന് മനസ്സിലുറപ്പിച്ച് സുഹൃത്തുക്കളോടൊന്നും തുറന്നുപറയാതെ നാട്ടിലേക്കുള്ള അടുത്ത വണ്ടി പിടിച്ചു.
         വീട്ടിലെത്തിയതിന്‍റെ രണ്ടാം ദിവസം പെണ്ണുകാണല്‍.ഉമ്മയെയും ഉപ്പയെയും എളാപ്പയെയും കൂട്ടി പെണ്ണിന്‍റെ വീട്ടിലെത്തി. കല്യാണം നടക്കാതിരിക്കാൻ ഓരോരോ കാരണങ്ങൾ അന്വേഷിച്ച്തുടങ്ങിയ
പ്പോഴാണ് അറിയുന്നത് പെൺകുട്ടിയുടെ വീട്ടില്‍ ആണ്‍മക്കളില്ല.മൂന്ന്പെണ്‍കുട്ടി
കളാണെന്ന്.ഒഴിഞ്ഞുമാറാനൊരു കാരണം
കണ്ടെത്തിയ സന്തോഷത്തിനിടയ്ക്കാണ് ചായയുമായി അവളെത്തിയത്. പേരു പറഞ്ഞു ..ബി.എഡിനു പഠിക്കുന്നു.മടിച്ചു മടിച്ചു മുഖത്തേക്കുനോക്കി..അത്രയും നേരം അവിടെനിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന് കരുതിയിരുന്ന എന്‍റെ മനസ്സിനെ  എന്തോ പിടിച്ചുനിര്‍ത്തുന്ന
പോലെ...അത്രയും കാലം മനസ്സിൽ സൂക്ഷിച്ച താരസുന്ദരികളുടെ രൂപമെല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു വീഴുന്നത് ഞാൻ കണ്ടു .സ്വർണനിറമില്ലെങ്കിലും
കൂവള കണ്ണുകളല്ലെങ്കിലും ഇളതൂര്‍ന്ന തലമുടി ഇല്ലെങ്കിലും തത്തമ്മ ചുണ്ടുകളി
ല്ലെങ്കിലും എന്തോ  ഒരിഷ്ടം അവളോട് തോന്നി.ഉപ്പ വിരമിച്ച പട്ടാളക്കാരൻ ഉമ്മ വിരമിച്ച അധ്യാപിക പിന്നെ മൂന്നുപെൺ
കുട്ടികളും.പറയത്തക്ക സാമ്പത്തികശേഷി
യില്ലാത്ത കുടുംബം. വീട്ടുകാരെല്ലാം കല്യാണത്തിനെതിര്‍ത്തപ്പോള്‍ അവളെ മാത്രം മതിയെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. ഒരു വർഷത്തിനുള്ളിൽ വിവാഹം. വിവാഹത്തിനുശേഷം പ്രണയം....അതൊരു സുഖമുള്ള ഏർപ്പാടാണ്.. ഇന്നിതുവരെ അവളോടുളള ഇഷ്ടം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല.
       കുളി കഴിഞ്ഞു വന്നപ്പോൾ ഓംലൈറ്റ് ഉണ്ടാക്കികൊണ്ടിരുന്ന എന്നെ പിടിച്ചുവലിച്ച് അവൾ സോഫയില്‍ കൊണ്ടിരുത്തി.            ''എന്തായിത്..?എന്തിനാ ഇന്ന് ലീവെടുത്തേ..?പതിവില്ലാതെ എനിയ്ക്ക് ചായ ഉണ്ടാക്കി തരുന്ന. .ഭക്ഷണം ഉണ്ടാക്കി തരുന്നു... വീട്ടിലെ ജോലികളെല്ലാം ചെയ്യുന്നു... ലീവ് എടുത്തത് ഇതൊക്കെ ചെയ്യാനാണോ..?''
ആകാംഷയും കൗതുകവും കണ്ണുകളിൽ ഒതുക്കി  അവളെന്നോട് ചോദിച്ചു .അവളുടെ പേടി കണ്ടപ്പോൾ ഞാൻ എന്‍റെ കയ്യിലെ ചട്ടുകം ടീപോയിൽ വച്ച് അവളുടെ കൈകൾ എന്‍റെ കെെകള്‍ക്കുള്ളിലാക്കി അവളെ
എന്നിലേക്ക് ചേര്‍ത്തു നിര്‍ത്തി കൊണ്ട് പറഞ്ഞു.'' ഇന്നത്തെ  ദിവസം ഞാൻ
നിനക്ക് വേണ്ടിമാറ്റിവച്ചിരിക്കുകയാ......'', ''എന്തിന് ?''സംശയം മാറാത്ത കണ്ണു
കളോടെ അവള്‍ വീണ്ടും ചോദിച്ചു.  ''എന്തിനാണെന്നോ..?? ജോലിക്കൊപ്പം വീട്ടുകാര്യങ്ങളും ഒരു കുറവുമില്ലാതെ ചെയ്യുന്നതിന്.... മാറിതാമസിക്കുന്നെങ്കിലും  എന്‍റെ ഉപ്പയ്ക്കും ഉമ്മക്കും മരുമകൾ
ക്കുപരി ഒരു നല്ല മകളായതിന്, നല്ല
ഭാര്യയുടെ കരുതലിനും സ്നേഹത്തിനു
മപ്പുറം ഒരു ഉമ്മയുടെ വാത്സല്യവും ഉപ്പയുടെ ശിക്ഷണവും എനിയ്ക്ക് നൽകുന്നതിന്,
ഞാന്‍ ജോലി കഴിഞ്ഞ് വരാന്‍ വെെകു
മ്പോള്‍ രാത്രിയില്‍ഭക്ഷണം കഴിയ്ക്കാതെ
ഉറങ്ങാതെ എന്നെ കാത്തിരിക്കുന്നതിന് ,
എനിക്ക് ആക്സിഡന്‍റായി ഒരു മാസം ഞാന്‍ കിടപ്പിലായപ്പോള്‍ ഉമ്മയ്ക്കൊപ്പം നിനക്കിഷ്ടമുള്ള ജോലിയില്‍നിന്ന് ലീവെടുത്ത് എനിയ്ക്ക് കൂട്ടിരുന്നതിന്,അന്ന്
ഞാനിട്ട ഷര്‍ട്ട് നന്നായിട്ടുണ്ടെന്ന് എന്‍റെ കൂടെ ജോലി ചെയ്യുന്ന പെണ്‍കുട്ടി പറയുകയും എന്‍റെ കല്യാണം കഴിഞ്ഞതാണെന്നറിഞ്ഞിട്ടും എന്നെ ഇഷ്ടമാണെന്ന് പറഞ്ഞതറിഞ്ഞ് ആ ഷര്‍ട്ട്
കത്തിച്ചുകളയുകയും ചെയ്തതിന്,പിന്നെ
എന്നെ ഇത്രേം സ്നേഹിക്കുന്നതിന്............''
ഇത്രയും പറഞ്ഞുതീര്‍ന്നപ്പോഴേക്കും അവളുടെ കണ്ണുനിറഞ്ഞു. കണ്ണുതുടച്ചു
കൊണ്ട് അവള്‍ മുറിയിലേയ്ക്കോടി.ഒരു ചെറിയ പെട്ടിയുമായി തിരിച്ചുവന്ന് അതെനി
ക്കു നേരെ നീട്ടി.തുറന്നുനോക്കിയപ്പോള്‍ ഒരു
പുതിയ വാച്ചായിരുന്നു.കൂടെ ജോലി ചെയ്യുന്നവന്‍റെ കയ്യില്‍ കണ്ടപ്പോള്‍ ഒരുപാട്
മോഹിച്ചതാണ് ഈ മോഡല്‍.അവളോട്
പറയുകയും ചെയ്തതാണ്.പക്ഷെ ഇതൊട്ടും
പ്രതീക്ഷിച്ചിരുന്നില്ല. ''ഇതെന്തിനാണെന്നറിയ്വാേ...??'' അവള്‍
ചോദിച്ചു. ''വീട്ടുകാരുടെ എതിര്‍പ്പുണ്ടായിട്ടും
എന്നെ കല്യാണം കഴിച്ചതിന്,സ്നേഹിച്ചതിന്,
കല്യാണദിവസം ഉപ്പയെയും ഉമ്മയെയും
സഹോദരിമാരെയും വിട്ട് പോരുമ്പോള്‍
സങ്കടം സഹിയ്ക്കാതെ കാറിലിരുന്നു കരഞ്ഞ എന്‍റെ കെെപിടിച്ച് കരയണ്ട എന്നു
പറഞ്ഞ് ആശ്വസിപ്പിച്ചതിന്....,എന്‍റെ ഉപ്പയ്ക്കും ഉമ്മയ്ക്കും നല്ലൊരു മകനായതിന് , എന്‍റെ സഹോദരിമാര്‍ക്ക്
നല്ലൊരു സഹോദരനായതിന്, കല്യാണ
ശേഷം ഉപ്പയം ഉമ്മയും ഇനി പഠിക്കണ്ട എന്നു
പറഞ്ഞപ്പോഴും എന്നെ പഠിപ്പിച്ച് ഞാനാഗ്രഹിച്ച ജോലി കിട്ടാന്‍ കൂട്ടുനിന്നതിന്
....ഇടയ്ക്കൊക്കെ എന്നെ സ്നേഹത്തോടെ
വഴക്കു പറയുന്നതിന്, അന്നൊരു ദിവസം
എന്നെ ബസില്‍വച്ച് ശല്യം ചെയ്തവന്‍റെ
കരണത്തടിച്ച് അവന്‍റെ ഒരു പല്ലു
കളഞ്ഞതിന് , പിന്നെ ദാ എന്നെ ഇങ്ങനെ
ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നതിന് .......''
ഇത്തവണ നിറഞ്ഞത് എന്‍റെ കണ്ണു
കളായിരുന്നു.എന്‍റെ വഴിയേ എനിയ്ക്കു
മുമ്പേ അവള്‍ നടക്കുന്നു.......എന്‍റെ മനസ്സറിയുന്നു.....അവളെ തന്നിലേയ്ക്കു
ചേര്‍ത്തുനിര്‍ത്തി കവിളിലൊരു മുത്തം
കൊടുക്കാനൊരുങ്ങിയപ്പോഴാണ് അടുക്കളയില്‍ ഒാംലെറ്റ് കരിയുന്ന മണവും
കൂടെ ശബ്ദവും വന്നത്....ചട്ടുകവും
കയ്യിലെടുത്ത് അടുക്കളയിലേക്ക് പാഞ്ഞടുക്കുന്ന എന്നെ കണ്ട് അവള്‍
ഊറിചിരിച്ചു.....അതുകണ്ട് ഞാനും......








 

 
     
     





             
                   








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌