നല്ല വിശപ്പാണ്......കൂടെ ദാഹവും !
മുന്നിലൂടെ ഒരായിരം കുടവയറുകള്‍
ചാടിപ്പോകുന്നുണ്ട്..........
പക്ഷേ.......
നിരന്തരശയനത്തിലാണ്ടുപോയ
സഹോദരനുണരാതെ......
തന്‍റെ വിശപ്പടക്കുന്നതെങ്ങനെ...??
മഞ്ഞും മഴയും വെയിലും സഹിക്കതന്നെ....
'വിശക്കുന്നില്ലേ..?'-ആരൊക്കയോ ചോദിച്ചു.
ഇല്ലെന്ന് മറുപടി പറഞ്ഞു.
അവര്‍ കടിച്ചുതുപ്പിയ അവന്‍റെ ശരീരത്തില്‍
ചീഞ്ഞളിഞ്ഞ മാംസഭാഗങ്ങഴില്‍ ചിലത്
ഇപ്പോഴും അവശേഷിക്കുന്നുണ്ട്........
വിശക്കുമ്പോള്‍ എനിക്ക് നുള്ളിയെടുക്കാന്‍..
ഇതാ നിങ്ങളുടെ പങ്ക്............
എടുത്തോളൂ..............


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌