പെണ്ണ് വലുതായീട്ടോ...


 പെണ്ണ് വലുതായെന്നുംപറഞ്ഞ്
 വീട്ടില്‍ കല്യാണാലോചന തുടങ്ങി.
 തെറ്റ് ചെയ്തത് ഞാനാണ്...
 പമ്പരം കറക്കിയും, പട്ടം പറത്തിയും 
 കണ്ണാരംപൊത്തികളിച്ചും
 നടക്കേണ്ട പ്രായത്തില്‍....
 സാരിയുടുത്തു കല്യാണപെണ്ണാകാനും
 പാവക്കുട്ടിയെടുത്ത് അമ്മയാകാനും 
 ചോറും കറിയും വച്ച്
 കര്‍ത്തവ്യബോധമുള്ള വീട്ടമ്മയാകാനും
 മോഹിച്ച് വല്യപെണ്ണാകാന്‍ 
 പ്രാര്‍ത്ഥിച്ചത് എന്‍െറ തെറ്റ്......

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കരിന്തേള്‍

സി.സി.എസ്.ടി ഓര്‍മ്മകള്‍